ptz

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ ദിശ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലെ കുട്ടികൾക്കായി തുടങ്ങിയ കായിക പരിശീലനം പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ അദ്ധ്യക്ഷനായി. ദിശ ഭാരവാഹികളായ കെ.വൈ. ജോഷി, ആർ. ഹരിഹരൻ, എൻ.ആർ. പ്രിയ,ഐ.എച്ച്. റഷീദ , എം.കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.

അവധി ദിവസങ്ങളിലും ശനി ഞായർ ദിവസങ്ങളിലുമായി വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ വച്ചാണ് കായിക പരിശീലനം നടത്തുന്നത്. ദിശയുടെ നേതൃത്വത്തിൽ നിയമിച്ചിട്ടുള്ള കായിക അദ്ധ്യാപകനും ബി.സി.സി.ഐ എ ലെവൽ കോച്ചുമായ എൻ.ആർ. അരുൺരാജ്, എൻ.എൻ. പ്രീതി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.