
വൈപ്പിൻ : രാവിലെ മുതൽ ഗുരുപൂജ, പ്രാർത്ഥന, ഉപവാസ യജ്ഞം, പ്രഭാഷണങ്ങൾ, വൈകിട്ട് അന്നദാനം, സന്ധ്യയ്ക്ക് ദീപ കാഴ്ച, പ്രസാദ വിതരണം എന്നിവയോടെ വൈപ്പിൻ കരയിലെ വിവിധ കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശ്രീനാരായണ ഗുരു സമാധി ദിനം ഭക്തി നിർഭരമായി ആചരിച്ചു.
എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ ആസ്ഥാനമായ ശ്രീ നാരായണ ഭവനിൽ നടന്ന ഗുരുപൂജയിൽ യൂണിയൻ പ്രസിഡന്റ് ടി. ജി. വിജയൻ, സെക്രട്ടറി ടി. ബി.ജോഷി, വനിതാ സംഘം സെക്രട്ടറി ഷീജ ഷെമൂർ തുടങ്ങിയവർ പങ്കെടുത്തു. ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രം ഗുരുദേവ പ്രാർത്ഥന മന്ദിരത്തിൽ വി.വി. സഭ പ്രസിഡന്റ് കെ. കെ. പരമേശ്വരൻ, സെക്രട്ടറി ഷെല്ലി, ട്രഷറർ ഒ. ആർ. റെജി, എസ് എൻ ഡി പി യോഗം ബോർഡ് മെമ്പർ കെ. പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് ദീപക്കാഴ്ചയും നടത്തി.
അയ്യമ്പിള്ളി പഴമ്പിള്ളി ക്ഷേത്രം അന്നദാന മണ്ഡപത്തിൽ യൂണിയൻ പ്രസിഡന്റ് ടി. ജി. വിജയൻ, സെക്രട്ടറി ടി. ബി. ജോഷി, കെ. പി. ഗോപാലകൃഷ്ണൻ,എം. കെ. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
മുനമ്പം ഗുരുദേവ ക്ഷേത്രം, ചെറായി നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രം, ചെറായി നോർത്ത് എസ്.എൻ.ഡി.പി ശാഖാ ഗുരു മന്ദിരം, ജി.ഐ.എം.സി ഹാൾ, ഈഴവ സമുദായം കുടുംബയൂണിറ്റ് ഹാൾ, ചെറായി സെൻട്രൽ ശാഖ മന്ദിരം, നായരമ്പലം നോർത്ത് ശാഖ മന്ദിരം, നായരമ്പലം സൗത്ത് ശാഖ, ഓച്ചന്തുരുത്ത് ശാഖ ഗുരുമന്ദിരം, എളങ്കുന്നപ്പുഴ ശാഖ ഓഫീസ്, പുതുവൈപ്പ് മഹാവിഷ്ണുക്ഷേത്രം ഗുരു മണ്ഡപം, ഞാറക്കൽ ഈസ്റ്റ് ശാഖ ഗുരു മന്ദിരം, ഞാറക്കൽ നോർത്ത് ശാഖ മന്ദിരം തുടങ്ങി വൈപ്പിൻ കരയിലെ 21 എസ്.എൻ.ഡി.പി ശാഖകളിലും ഉപവാസം, പ്രാർത്ഥന, അന്നദാനം, ദീപ കാഴ്ച, പ്രസാദ വിതരണം എന്നിവയോടെ മഹാസമാധി ദിനം ആചരിച്ചു.
ഞാറക്കൽ ശക്തിധര ക്ഷേത്രത്തിൽ നടന്ന ഉപവാസ യജ്ഞത്തിൽ പ്രസിഡന്റ് ടി. കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി. വി. എസ്. ദാസൻ, സെക്രട്ടറി കെ. ജി. സുരേഷ് കുമാർ, എം. ഡി. രതീഷ് കുമാർ, മേൽശാന്തി അഭിലാഷ് ബ്ലാവത്ത് എന്നിവർ പ്രസംഗിച്ചു.
അയ്യമ്പിള്ളി തറവട്ടം ശ്രീനാരായണ സേവ സംഘം, എടവനക്കാട് ശ്രീ നാരായണ സാമൂഹ്യ സേവ സംഘം എന്നിവിടങ്ങളിലും സമാധി ദിനം ആചരിച്ചു.