u
ശ്രീപോട്ടയിൽ ക്ഷേത്രത്തിൽ നിന്ന് മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ശാന്തിയാത്ര

തൃപ്പൂണിത്തുറ: മഹാസമാധി ദിനത്തിൽ ശ്രീപോട്ടയിൽ ക്ഷേത്രത്തിൽ പ്രസിഡന്റ് കെ.കെ. രമേശൻ പതാക ഉയർത്തി ഗുരുമണ്ഡപത്തിൽ ഹാരാർപ്പണം നടത്തി. തുടർന്ന് വിവിധ ശാഖായോഗം പ്രസിഡന്റുമാർ ഹാരാർപ്പണം നടത്തി. തുടർന്ന് ശ്രീപോട്ടയിൽ ക്ഷേത്രം യോഗം, വനിതാ, യുവജനസംഘം, വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകൾ, കുടുംബ യൂണിറ്റുകൾ ചേർന്ന് എസ്.എൻ ജംഗ്ഷൻ ഗുരുമണ്ഡപത്തിലേക്ക് ശാന്തിയാത്ര നടത്തി