തൃപ്പൂണിത്തുറ: ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് കോളേജിന്റെ നേതൃത്വത്തിൽ വാക്കത്തോൺ നടത്തും. തുടർന്ന് വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബും അരങ്ങേറും.
23ന് രാവിലെ മുതൽ കോളേജിലും ആശുപത്രിയിലുമായി വിവിധ പരിപാടികൾ നടക്കും. കോളേജ് ആശുപത്രിയിലെ നടുമുറ്റത്ത് പൊതുജനങ്ങൾക്കായി ഔഷധ സസ്യങ്ങളുടെയും ആയുർവേദ കൂട്ടുകളുടെയും എക്സിബിഷൻ സംഘടിപ്പിച്ചിട്ടുണ്ട്. അവബോധ ക്ലാസുകളും ഉണ്ടാകും.
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 വരെ ആയുർവേദം അടിസ്ഥാനമാക്കിയുള്ള പാചക മത്സരം കോളേജ് കളിമുറ്റത്ത് നടക്കും. പഞ്ചകർമ്മ ചികിത്സയെക്കുറിച്ചുള്ള ക്ലാസുകളും സംഘടിപ്പിക്കും.