p-rajiv
മന്ത്രി പി.രാജീവ് സ്നേഹ വീട് പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം നിർവഹിക്കുന്നു

കളമശേരി: മണ്ഡലത്തിൽ മന്ത്രി പി. രാജീവ് നടപ്പിലാക്കി വരുന്ന 'സ്നേഹവീട്" സൗജന്യ ഭവന പദ്ധതിയുടെ ഭാഗമായി 5 വീടുകൾക്ക് ഒരേ ദിവസം തറക്കല്ലിട്ടു.

ശാന്തിഗിരി സഹൃദയ നഗറിൽ മേരി ഫ്രാൻസിസ്, കടുങ്ങല്ലൂർ ഏലൂക്കര ലക്ഷംവീട് നഗർ കരോട്ട് മാമ്പായിൽ ഹമീദ്, കരുമാലൂർ ചെട്ടിക്കാട് ചേറ്റുവിത പറമ്പിൽ ലീല, കുന്നുകര കുത്തിയതോട് താനാട്ടുവീട്ടിൽ ഗീതാ സുബ്രൻ, ആലങ്ങാട് കൊടുവഴങ്ങ മുല്ലൂർ വീട്ടിൽ നീതു വിൻസന്റ് എന്നിവർക്കുള്ള വീടുകൾക്കാണ് തറക്കല്ലിട്ടത്.

ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചി വിമാനത്താവള കമ്പനി, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ഫൗണ്ടേഷനാണ് നിർവഹണം. 8 ലക്ഷം രൂപ വീതം ചെലവഴിച്ച് 500 ചതുരശ്ര അടിയിലാണ് ഓരോ വീടിന്റെയും നിർമ്മാണം.