
പെരുമ്പാവൂർ: ശിവഗിരി മഠത്തിന്റെ കീഴിലുള്ള പുല്ലുവഴി ശ്രീനാരായണ ഋഷി കുലം ട്രസ്റ്റിന്റെയും ശാരദാദേവി ക്ഷേത്രത്തിന്റെയും അഭിമുഖ്യത്തിൽ 98-ാം മത് മഹാസമാധി ദിനാചരണം ശ്രീനാരായണ ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റ് ഡെവലപ്പ്മെന്റ് കൗൺസിൽ അംഗം ഹരിഹരൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി ഇ. ജി രവീന്ദ്രൻ സ്വാമി മുഖ്യ കാർമ്മികത്വം വഹിച്ചു.
എം.ജി സുകുമാരൻ,സി.പി ഇന്ദിര, അഡ്വ. എൻ. കെ കാർന്നിഷ്, എൻ. പി. ബിബിൻ, ബീന ദിവാകരൻ, അമ്പിളി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.