
പെരുമ്പാവൂർ: 12 ദിവസമായി പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സരിഗയുടെ 33-ാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനം ടെൽക് മുൻ ചെയർമാൻ അഡ്വ. എൻ. സി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഷാജി സരിഗയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള സംഗീത നാടക അക്കാഡമി കൗൺസിൽ അംഗം സഹീർ അലി, കവി ജയകുമാർ ചെങ്ങമനാട്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, പവിഴം ജോർജ്ജ്, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. കെ. ജയപാലൻ, ബി. മണി, ബിജു രസിക എന്നിവർ സംസാരിച്ചു.
12 ദിവസം തുടർച്ചയായി നാടകം കാണുവാൻ എത്തിച്ചേർന്ന 16 പ്രേക്ഷക ദമ്പതിമാരെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കൊച്ചിൻ കേളിയുടെ കാലം കഥ പറയുന്നു എന്ന നാടകവും അരങ്ങേറി.