sammeianam
യോഗക്ഷേമ സഭ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: രണ്ടു ദിവസമായി പെരുമ്പാവൂരിൽ നടന്ന യോഗക്ഷേമസഭയുടെ സംസ്ഥാന സമ്മേളനം ശക്തി പ്രകടനത്തോടെ സമാപിച്ചു. സമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സാജു പോൾ എം.എൽ.എ, സംസ്ഥാന സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണൻ പോറ്റി, സ്വാഗത സംഘം ചെയർമാൻ പി.വി. ശിവദാസ് നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു.

ഇന്നലെ രാവിലെ അവതരിപ്പിച്ച ശങ്കരാചാര്യചരിതം തൃത്താവിഷ്കാരം ആകർഷകമായിരുന്നു. വിശിഷ്ട വ്യക്തികളെ യോഗത്തിൽ ആദരിച്ചു. തുടർന്ന് നടന്ന ഗുരുവന്ദനം പരിപാടി സിനിമാ താരം ബാബു നമ്പൂതിരിയും സമന്വയ സമ്മേളനം ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കളും ഉദ്ഘാടനം ചെയ്തു.