കൊച്ചി: ഹ്യൂമൻ റൈറ്റ്‌സ് ഫോറം വാർഷിക കൺവെൻഷനും യുവജന സംഗമവും മനുഷ്യാവകാശ കമ്മിഷൻ മുൻ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്തു. ഫോറം ജില്ലാ പ്രസിഡന്റ് കെ.എ. ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഫോറം ഉപദേശക സമിതി ചെയർമാൻ അഡ്വ. ടി.പി.എം ഇബ്രാഹിം ഖാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ടി.കെ. അബ്ദുൽ അസീസ് വിഷയാവതരണം നടത്തി. യൂത്ത് വിംഗ് പ്രസിഡന്റ് ഒ.എ. ഹാരിസ് സംഘടനയുടെ ടാസ്‌ക് ഫോഴ്‌സ് പ്രവർത്തനം വിശദീകരിച്ചു. മുൻ ജില്ലാകളക്ടർ കെ.ആർ. വിശ്വംഭരന്റെ ഫോട്ടോ സ്മരണിക അദ്ദേഹത്തിന്റെ മകൻ അഭിരാമൻ വിശ്വംഭരന്റെ സാന്നിദ്ധ്യത്തിൽ ജസ്റ്റിസ് ജെ.ബി. കോശി പ്രകാശനം ചെയ്തു. സംസ്ഥാന കോ-ഓർഡിനേറ്റർ സജി നമ്പൂതിരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മെൽവിൻ മിനോയ്, ജെ.ജെ. കുറ്റിക്കാട്ട്, അഡ്വ. ശിവൻ മഠത്തിൽ, ജോസഫ് പുത്തൂരാൻ, കാദർ മാവേലി, എൻ.എം ഹസൻ, അബ്ദുൽ റഹ്മാൻ, മേരിക്കുട്ടി ജോർജ്, ഓമന തോമസ്, ജെസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.