ആലുവ: ശ്രീനാരായണ ഗുരുദേവ മഹാസമാധിയോടനുബന്ധിച്ച് ഗുരുഫിലോസഫി പ്രചാരക സമിതിയുടെ നേതൃത്വത്തിൽ വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകളിൽ ഗുരുഫിലോസഫി പ്രഭാഷണങ്ങൾ നടത്തി. പടിഞ്ഞാറേ കടുങ്ങല്ലൂർ ശാഖ, കിഴക്കേ കടുങ്ങല്ലൂർ ശാഖ, ചെങ്ങമനാട് ശാഖ, കോട്ടുവള്ളിക്കാട് ഈസ്റ്റ് ശാഖ എന്നിവിടങ്ങളിൽ തമ്പി ചേലക്കാട്ട്, സി.എസ്. രതീഷ് ബാബു, എം.ആർ. രാജീവ് കുമാർ എന്നിവരാണ് പ്രഭാഷണങ്ങൾ നടത്തിയത്.