നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് എയർപോർട്ട് 11-ാം വാർഡിലെ പ്രധാന റോഡായ ആവണംകോട് മൂത്തമന - കുഴുപ്പളം റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായി. ഇരുചക്ര വാഹനങ്ങൾക്ക് ഉൾപ്പെടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നത് പതിവായി. വല്ലംകടവ് പാലം വഴിയും മാറംമ്പിള്ളി പാലം വഴിയും നിരവധി വാഹനങ്ങളാണ് വിമാനത്താവളത്തിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ഇതുവഴി പോകുന്നത്.
കോൺഗ്രസ് വാഴ നട്ട്,
റോഡ് ഉരോധിച്ചു
ആവണംകോട് മൂത്തമന - കുഴുപ്പളം റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ കോൺഗ്രസ് എയർപോർട്ട് 11 -ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡിൽ വാഴ നടുകയും ഉപരോധിക്കുകയും ചെയ്തു. ബിജു കെ. മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് കെ.പി. ഡേവി അദ്ധ്യക്ഷനായി. പി.കെ. ഗോപി, എം.കെ. ബൈജു, സുധീർ വേണാളകുടി, ആന്റണി കല്ലറ, ജിറ്റോ കരുമത്തി, ലിസ് മാത്യു, ബെന്നി തണ്ടുകുളം, വിജു മണപ്പുറം, പി.ഡി. ഷാബു, കെ.കെ. ആന്റു എന്നിവർ സംസാരിച്ചു.