കൊച്ചി: പാലാരിവട്ടം പി.ജെ. ആന്റണി റോഡ് റെസി. അസോസിയേഷൻ സ്ഥപക സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ എൻ. ഗോപാലനെ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. എഡ്രാക്ക് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ് മെമന്റോ നൽകി. അസോ. സെക്രട്ടറി കെ. വത്സൻ പൊന്നാട അണിയിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം പ്രസിഡന്റ് പി. പ്രകാശ്, ഇടപ്പള്ളി സംഗീതസഭ സെക്രട്ടറി എം.കെ. മുരളി, അസോ. പ്രസിഡന്റ് എം.ജി. സുരേഷ്, ട്രഷറർ ആൽബർട് ചാക്കോ എന്നിവർ സംസാരിച്ചു.