കോതമംഗലം: പുഴയിലെ ഒഴുക്കിൽപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട പെൺകുട്ടിയെ രക്ഷപ്പെടുത്തിയ കറുകടം സ്വദേശി പ്രസാദ് പുലരിയെ കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റഴ്സ് അസോസിയേഷൻ കോതമംഗലം മേഖലാ കമ്മിറ്റി ആദരിച്ചു. അസോസിയേഷന്റെ ഭാരവാഹികൂടിയായ പ്രസാദിനെ മേഖല പ്രസിഡന്റ് സിജു ലൂക്കോസ് പൊന്നാട അണിയിച്ചു. നിഷാദ്, ഷാജി, മനോജ്കുമാർ, ബേസിൽ, എബി, എൽദോസ്, വിനോജ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ഓണനാളിൽ ബന്ധുവീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് പ്രസാദ് രക്ഷിച്ചത്. പുഴയിൽ കുളിക്കുമ്പോൾ പെൺകുട്ടി കുത്തൊഴുക്കിൽപ്പെടുകയായിരുന്നു.