കോതമംഗലം: കോതമംഗലം മാർ ബസേലിയോസ് നഴ്സിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റും മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയും മാർ ബസേലിയോസ് ഡെന്റൽ കോളേജും സംയുക്തമായി നാളെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. നെല്ലിക്കുഴി ചിറപ്പടി കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 9 മുതൽ ഉച്ചക്ക് ഒന്നു വരെയാണ് ക്യാമ്പ്. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ നേതൃത്വം നൽകും.