പറവൂർ: ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകമായി തിരുവനന്തപുരം അജന്ത തീയേറ്റർ ഗ്രൂപ്പിന്റെ 'വംശം" തിരഞ്ഞെടുത്തു. തൃശൂർ വള്ളുവനാട് ബ്രഹ്മയുടെ 'പകലിൽ മറഞ്ഞിരുന്നൊരാൾ' എന്ന നാടകത്തിനാണ് രണ്ടാം സ്ഥാനം. മികച്ച രചനക്ക് ഹേമന്ദ്കുമാർ (പകലിൽ മറഞ്ഞിരുന്നൊരാൾ) ഒന്നാം സ്ഥാനവും, മുഹമ്മദ് വെമ്പായം (വംശം) രണ്ടാം സ്ഥാനവും നേടി. 'വംശം" സംവിധാനം ചെയ്ത സുരേഷ് ദിവാകരൻ മികച്ച സംവിധായകനായി. രാജേഷ് ഇരുളം (പകലിൽ മറഞ്ഞിരുന്നൊരാൾ) രണ്ടാംസ്ഥാനം നേടി. മികച്ച നടൻ അനിൽ ചെങ്ങന്നൂർ (വംശം), രണ്ടാം സ്ഥാനം ജോൺസൺ ഐക്കര (പകലിൽ മറഞ്ഞിരുന്നൊരാൾ). മികച്ച നടിയായി സുധ ബാബു (പകലിൽ മറഞ്ഞിരുന്നൊരാൾ), രണ്ടാം സ്ഥാനം സുനിത മനോജ് (വംശം). മികച്ച സംഗീതം ഉദയകുമാർ അഞ്ചൽ (കാലം പറക്ക്ണ്), മികച്ച രംഗപടം വിജയൻ കടമ്പേരി (വംശം), മികച്ച ബാലതാരം ബേബി ഉത്തര (കാലം പറക്ക്ണ്), മികച്ച ദീപസംവിധാനം സുരേഷ് ദിവാകരൻ (വംശം). 'പകലിൽ മറഞ്ഞിരുന്നൊരാൾ' എന്ന നാടകത്തിലെ അഭിനയത്തിന് കെ.പി.എ.സി സജീവ് മാടവനയും ജൂറിയുടെ പ്രത്യേക അവാർഡിന് അർഹരായതായി. ജൂറി ചെയർമാൻ സേവ്യർ പുൽപ്പാട്ട്, അംഗങ്ങളായ ഷൈജു അന്തിക്കാട്, എം.എസ്. ശിവകുമാർ എന്നിവരാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 28 വൈകീട്ട് അഞ്ചിന് പുല്ലംകുളം അംബേദ്കർ പാർക്കിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.