1
അനുമോദനസമ്മേളനം പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുമ്പളങ്ങിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ അനുമോദനസദസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, ജെൻസി ആന്റണി, ഡോ. സിൽസില അലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നിത സുനിൽ, കെ.കെ. ശെൽവരാജൻ, ഷീബ ജേക്കബ്, സിന്ധു ജോഷി, താരാ രാജു, സെക്രട്ടറി അജിതകുമാരി, ജെയ്സൺ ടി. ജോസ് എന്നിവർ സംസാരിച്ചു.

സംസ്ഥാന സർക്കാരിന്റെ 2023-24 ലെ ആർദ്രകേരളം പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നാംസ്ഥാനം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിനായിരുന്നു. ആരോഗ്യമേഖലയിൽ നടത്തിയ പ്രവർത്തനങ്ങളായിരുന്നു മാനദണ്ഡം. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരവും പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു. ഇതിനായി അക്ഷീണം പരിശ്രമിച്ച ആശുപത്രി ജീവനക്കാരെയും ആശാപ്രവർത്തകരെയും അനുമോദിക്കുന്നതിനു വേണ്ടിയായിരുന്നു അനുമോദനസദസ്.