കാക്കനാട്: തൃക്കാക്കര നഗരസഭ വാർഡ് 27ലെ ഓലിമുകൾ, അമ്പാടിമൂല റോഡ്, കുന്നുംപുറം സിവിൽലൈൻ റോഡ് എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച സൗജന്യ മൈക്രോലെവൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അദ്ധ്യക്ഷയായി. വാർഡ് കൗൺസിൽ റാഷിദ് ഉള്ളംപള്ളി പദ്ധതി വിശദീകരിച്ചു. സ്മിത സണ്ണി, സുനീറ ഫിറോസ്, വർഗീസ് പ്ലാശേരി, കെ.എക്സ്. സൈമൺ, സജീന അക്ബർ, ഓമന സാബു, എ.എം.ആർ.എ പ്രസിഡന്റ് കരീം, പി.കെ. അബ്ദുൽ റഹ്മാൻ, ഹുസൈൻ ഷുക്കൂർ, സുബൈർ ഉള്ളംപിള്ളി, രാധാമണി എന്നിവർ പങ്കെടുത്തു.