കോതമംഗലം: വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറക്കാർ കോടനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിന് മുമ്പിൽ ധർണ നടത്തി. വന്യമൃഗശല്യം തടയുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടെന്ന് പൗരസമിതി ആരോപിച്ചു. ഫെൻസിംഗ് നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്നും വിസ്ത ക്ലിയറിംഗ് നടത്തണമെന്നും ആവശ്യപ്പെട്ടു. ഫാ. ആന്റണി പുത്തൻകുളം ധർണ ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് സോവി കൃഷ്ണൻ അദ്ധ്യക്ഷനായി. ഫാ. ജോഷി നിരപ്പേൽ, സിബി പോൾ, ബേസിൽ എൽദോസ്, ഫാ. ലിജോ പുളിക്കൽ, കെ.യു. ജോസ്, മോളി ജോസ്, കെ.കെ. മൈക്കിൾ എന്നിവർ പ്രസംഗിച്ചു.