മൂവാറ്റുപുഴ : എസ്.എൻ.ഡി.പി യോഗം കടാതി ശാഖയിൽ ഗുരുദേവ മഹാസമാധിദിനാചരണം ഗുരുപൂജയോടെ ആരംഭിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. എൻ. രമേശ് സമാധിദിന സന്ദേശം നൽകി. നെടുങ്കണ്ടം യൂണിയൻ ഡയറക്ടർ ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ ഗുരുദേവ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി എം.എസ്. ഷാജി, വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ് കല്ലാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൻ, സമാധിദിനാചരണ കൺവീനർ എ.എസ് രാജേഷ്, എം.ആർ. സമജ്, കെ.ടി. ബിനുകുമാർ, അരുൺകുമാർ എന്നിവർ സംസാരിച്ചു. ദൈവദശകം ആലാപനത്തോടെ ചടങ്ങുകൾ സമാപിച്ചു.