കാലടി: സംയോജിത കൃഷിയുടെ ഭാഗമായി അങ്കമാലി ബ്ലോക്കിൽ മലയാറ്റൂർ - നീലീശ്വരം കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റർ അങ്കമാലി റോജി എം . ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് നടപ്പിലാക്കാൻ കഴിയുന്ന ബിസിനസ് പ്ലാൻ തയ്യാറാക്കാനും ഉത്പാദനത്തിനും മൂല്യ വർദ്ധനയ്ക്കും സംസ്കരണത്തിനും ആവശ്യമായ പരിശീലനം യുവസംരംഭകരെ കണ്ടെത്തി നടപ്പാക്കാനുമുള്ള പരിപാടിയാണിത്. മലയാറ്റൂർ കിഴക്ക് എസ്.എൻ.ഡി.പി യോഗത്തിന്റെ കെട്ടിടത്തിലാണ് പ്രവർത്തനം. സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി അവരാച്ചൻ, പഞ്ചായത്ത് പ്രസിഡന്റ് ജോയ് ആവോക്കാരൻ, ജില്ല മിഷൻ കോ ഓർഡിനേറ്റർ ടി.എം. റെജീന എന്നിവർ പങ്കെടുത്തു.