library

മൂവാറ്രുപുഴ: കല്ലൂർക്കാട് ലയൺസ് ക്ലബിന്റെയും നാഗപ്പുഴ നിർമ്മല പബ്ലിക് ലൈബ്രറിയുടെയും ലോഗോസ് സ്‌പീച്ച് ആൻഡ് ഹിയറിംഗ് സെന്റർ തൃപ്പൂണിത്തുറയുടെയും ആഭിമുഖ്യത്തിൽ നാഗപ്പുഴ നിർമ്മല പബ്ളിക് ലൈബ്രറി ഹാളിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജാൻസി ജോമി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജിബിൻ റാത്തപ്പിള്ളി അദ്ധ്യക്ഷനായി. ലൈബ്രറി കമ്മിറ്റി അംഗം പ്രൊഫ. വി.എസ്. റെജി,​ കല്ലൂർക്കാട് ലയൺസ് ക്ലബ് ട്രഷറർ സജി വട്ടക്കുടി, മാനുവൽ പാറക്കട്ടേൽ, ഡോമി മാറാട്ടിൽ, പോൾ പുലിമല, ജോണി മോളേകുന്നേൽ,​ ലൈബ്രറി സെക്രട്ടറി അൽഫോൻസ് കളപ്പുര തുടങ്ങിയവർ സംസാരിച്ചു, അമ്പത് പേർ കേൾവി പരിശോധന നടത്തി. ലോഗോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സെന്ററിലെ ഓഡിയോളജിസ്റ്റ് ഗൗതം കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനകൾ നടത്തി.