അങ്കമാലി: യു.ഡി.എഫ് നേതൃത്വം നൽകുന്ന മൂക്കന്നൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം നടത്തുന്ന അപവാദ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മൂക്കന്നൂരിൽ നാടുണർത്തൽ യാത്ര സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് എടലക്കാട് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് 6ന് ആശുപത്രി ജംഗ്ഷനിൽ സമാപിക്കും. സമാപന സമ്മേളനം റോജി എം. ജോൺ എം. എൽ.എ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷനാകും.