തോപ്പുംപടി: വരമ്പത്ത് ശ്രീ ഘണ്ടാകർണസ്വാമി ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവത്തിന് നാളെ തുടക്കം. സംഗീതോത്സവത്തിൽ കെ.ജെ. മാക്സി എം.എൽ.എ, പിന്നണിഗായിക ചിത്ര അരുൺ, സിനിമാതാരം സുധി കോപ്പ, വി.കെ. പ്രകാശൻ, വി. കെ. പ്രതാപൻ എന്നിവർ പങ്കെടുക്കും. നിത്യേന നടക്കുന്ന പരിപാടികളിൽ കണ്ണൻ ആൻഡ് പാർട്ടി, രഞ്ജിത്ത് രമേശ് ജയകുമാർ ടീം, അജിത പ്രകാശൻ, ബിന്ദു മണിലാൽ ആൻഡ് പാർട്ടി, ഹരികുമാർ അമല ആൻഡ് പാർട്ടി, പ്രമോദ് അനിൽ ആൻഡ് പാർട്ടി, സുജിത ആൻഡ് പാർട്ടി, ബിജു ജയിംസ്, രതീഷ് ആൻഡ് പാർട്ടി തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് വി.ഡി. സാഗർ, സെക്രട്ടറി വി.എസ്. ബൈജു എന്നിവർ അറിയിച്ചു.