കൊച്ചി: ദൃശ്യം 3 സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിക്കാൻ പൂത്തോട്ട ശ്രീനാരായണ ലാ കോളേജിലെത്തിയ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാര ജേതാവ് മോഹൻലാലിന് എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖാ പ്രസിഡന്റും എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ മാനേജരുമായ എ.ഡി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ശാഖാ വൈസ് പ്രസിഡന്റ് പി.ആർ. അനില, സെക്രട്ടറി കെ.കെ. അനിൽകാന്ത്, യൂണിയൻ കൗൺസിലർ അഭിലാഷ് കൊല്ലംപറമ്പിൽ, ഗുരുദർശന പഠനകേന്ദ്രം കോഓർഡിനേറ്റർ ഡോ.എസ്.ആർ. സജീവ്, ലാ കോളേജ് പ്രിൻസിപ്പൽ കെ.ആർ. രഘുനാഥൻ, വൈസ് പ്രിൻസിപ്പൽ സിന്ധു സോമൻ, അക്കാഡമിക് കോഓർഡിനേറ്റർ സുരേഷ് എം. വേലായുധൻ, ശാഖാ കമ്മിറ്റിയംഗങ്ങളായ സനീഷ് സദാനന്ദൻ, അഭിലാഷ് കമലാസനൻ, പ്രസാദ് നാരായണൻ, സാജൻ കണ്ണാടിത്തറ, അനു രതീഷ്, സജി അഞ്ചൽപറമ്പ്, സുജേഷ് ചിറയിൽ, ഷൈമോൾ സണ്ണി, സുരേഷ്, സജീവൻ തുടങ്ങിയവർ പങ്കെടുത്തു. ശാഖയുടെ ഉപഹാരം പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണൻ സമർപ്പിച്ചു.