അങ്കമാലി: നഗരസഭ 24-ാം വാർഡിൽ ചർച്ച് നഗർ ഫസ്റ്റ് സ്‌ട്രീറ്റ് റോഡ് സി.എൻ 129 മുതൽ സി. എൻ 130 വരെയുള്ള ഭാഗം വീതി കൂട്ടി നിർമ്മിക്കുന്നതിന് മതിൽ പൊളിച്ചുമാറ്റി സ്ഥലം നൽകി മാതൃക കാട്ടിയ രാജൻ ഡൊമിനിക് പാറക്കലിനെ ചർച്ച് റെസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു. സ്വന്തം ചെലവിൽതന്നെയാണ് അദ്ദേഹം മതിൽ പുതുക്കിപ്പണിതതും. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഡാൻറ്റി കാച്ചപ്പിള്ളി അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ഷിയോ പോൾ രാജൻ പാറക്കലിനെ അനുമോദിച്ചു. മുൻസിപ്പൽ കൗൺസിലർ ബാസ്റ്റിൻ ഡി. പാറയ്ക്കലിന്റെ സഹോദരനാണ് രാജൻ.