പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. ഒക്ടോബർ 2വരെ നടക്കുന്ന പരിപാടിയിൽ 29ന് വൈകിട്ട് 6.30ന് പൂജവയ്പ്. 30ന് ദുർഗാഷ്ടമി. ഒക്ടോബർ 2 രാവിലെ 9ന് വിദ്യാരംഭം. മേൽശാന്തി പി.കെ. മധു കുട്ടികളെ എഴുത്തിനിരുത്തും. ഭാരവാഹികളായ കെ.വി. സരസൻ, കെ.ആർ. മോഹനൻ, എ.കെ. സന്തോഷ് എന്നിവർ നേതൃത്വം നൽകും.