വൈപ്പിൻ: നായരമ്പലം ഹാപ്പി റസിഡൻസ് അസോസിയേഷൻ 13-ാം വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോണി കോലഞ്ചേരി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ എൻ.ആർ. ഗിരീശൻ, ഫ്രാഗ് പ്രസിഡന്റ് അഡ്വ. വി.പി. സാബു, അപ്പെക്‌സ് സെക്രട്ടറി സിബി ചക്കാലക്കൽ, അഡ്വ. കെ.എസ്. മധുസൂദനൻ, ഷൈനി സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണവും കലാപരിപാടികളും നടന്നു.
ഭാരവാഹികളായി ജോണി കോലഞ്ചേരി (പ്രസിഡന്റ്), ഷൈനി സ്റ്റാൻലി (സെക്രട്ടറി), സിജു തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.