chellanam
അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ച് പ്രകൃതിരക്ഷ സുപോഷണവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെല്ലാനം ഫിഷറീസ് ഹാർബർ ശുചീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ച് പ്രകൃതിരക്ഷ സുപോഷണവേദിയുടെ ആഭിമുഖ്യത്തിൽ ചെല്ലാനം ഫിഷറീസ് ഹാർബർ ശുചീകരിച്ചു. പരിസ്ഥിതി പ്രവർത്തകനായിരുന്ന ആന്റോജിയെ സ്മരിച്ചുകൊണ്ട് ആരംഭിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ് ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫീസർ ജോമോന്റെ നേതൃത്വത്തിൽ ചെല്ലാനം സെന്റ് മേരിസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളും ഹരിതകർമ്മസേനയും പരിസരവാസികളും പങ്കെടുത്തു. ഫാ. ഡോ. ആന്റണി ടോപ്പോൾ പരിസ്ഥിതി സന്ദേശം നൽകി. വി.ആർ. സാജൻ, വാസുദേവ റാവു, റിനീഷ്, രതീഷ്, പ്രദീപ് ജോസി, തങ്കച്ചൻ, പി. ആർ. അജാമിളൻ എന്നിവർ നേതൃത്വം നൽകി.