കാക്കനാട്: ആലുവ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 8,9 തീയതികളിൽ കാക്കനാട് എം.എ.എച്ച്.എസിലും മറ്റു അനുബന്ധ വേദികളിലുമായി നടത്തും. 150 സ്കൂളുകളിൽ നിന്നായി 3500 ഓളം കുട്ടികൾ പങ്കെടുക്കും. മന്ത്രി പി.രാജീവ് മുഖ്യ രക്ഷാധികാരിയായും തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപിള്ള അദ്ധ്യക്ഷയായും സ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു. 200 ഓളം ഇനങ്ങളിലായി 8 വേദികളിലായിട്ടാണ് ശാസ്ത്രോത്സവം.