u
തലയോലപ്പറമ്പ് യൂണിയനിലെ മിഠായിക്കുന്നം ശാഖയിലെ സമാധിദിനാചാരണ ചടങ്ങുകൾ യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: മിഠായിക്കുന്നം 6009-ാം നമ്പർ ശാഖയിലെ സമാധിദിനാചാരണ ചടങ്ങുകൾ യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ ടി. കെ. ലാലൻ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ സമാധിസന്ദേശം നൽകി. വൈസ് പ്രസിഡന്റ് ടി.എ. സജേഷ് , യൂണിയൻ വനിതാസംഘംപ്രസിഡന്റ്‌ ധന്യ പുരുഷോത്തമൻ, സെക്രട്ടറി അമ്പിളി ബിജു, ശാഖാ സെക്രട്ടറി രാധാമണി ലാലപ്പൻ,സത്യൻ മലങ്കോട്ടിൽ, ഉഷ സുകുമാരൻ, എൻ.എൻ. രാജു, സുധീഷ്, ബാബു, ഷേർലി തുടങ്ങിയവർ നേതൃത്വം നൽകി.