p

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ ചികിത്സയിലായിരുന്ന നടനും അവതാരകനുമായ രാജേഷ് കേശവി (47)നെ തുടർചികിത്സയ്‌ക്കായി വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആഗസ്റ്റ് 24 മുതൽ എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജേഷ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. സ്‌പെഷലൈസ്ഡ് റീഹാബിലിറ്റേഷന് വേണ്ടിയാണ് വെല്ലൂരിലേക്ക് മാറ്റിയത്.