കൊച്ചി: സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ഫീസ് കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
പുതിയസഹകരണ നിയമഭേദഗതി പ്രകാരം മൂന്നംഗ സഹകരണ ജീവനക്കാരുടെ ടീമാണ് സംഘങ്ങളിൽ ഓഡിറ്റ് നടത്തുന്നത്. സഹകരണ രജിസ്ട്രാറുടെ പുതിയ ഉത്തരവ് പ്രകാരം വിവിധ ഗ്രേഡിലുള്ള സംഘങ്ങൾ 5 മുതൽ 30ലക്ഷം വരെ ഓഡിറ്റ് ഫീസായി സർക്കാരിലേക്ക് അടയ്‌ക്കണം. സഹകരണസംഘം ജീവനക്കാർക്ക് അർഹതയുള്ള ആറുശതമാനം ക്ഷാമബത്ത അനുവദിച്ചതിനുശേഷം ഒരുവിഭാഗം ജീവനക്കാർക്ക് നിഷേധിച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും ജില്ലാ ചെയർമാൻ ഒ. ദേവസിയും കൺവീനർ ആർ.ഹരിയും പറഞ്ഞു.