moshanam
പിടവൂർ ജുമാ മസ്ജിദിൽ മോഷണം നടത്തിയ ആളുടെ സി.സി ടി.വി ദൃശ്യം

കോതമംഗലം: പിടവൂർ ബദരിയ്യ ജുമാ മസ്ജിദിലെ ഭണ്ഡാരം മോഷ്ടിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. പള്ളിയുടെ ഗ്ലാസ് വാതിൽ തകർത്ത് അകത്തുകടന്നാണ് മോഷ്ടാവ് ഭണ്ഡാരവുമായി കടന്നുകളഞ്ഞത്. ഭണ്ഡാരകുറ്റി പിന്നീട് കിലോമീറ്ററുകൾ അകലെ കോട്ടപ്പടിക്ക് സമീപം വടാശേരിയിലെ റബർ തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പണം നഷ്ടപ്പെട്ടിട്ടുണ്ട്. പോത്താനിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ മോഷ്ടാവിന്റെ മുഖം വ്യക്തമാണ്.