ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ജസ്റ്റിസ് എൻ. നാഗരേഷ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് മെമ്പർ കെ.പി. അജയൻ അദ്ധ്യക്ഷനായി. ദേവസ്വം കമ്മിഷണർ എസ്.ആർ. ഉദയകുമാർ, സെക്രട്ടറി പി. ബിന്ദു, സുനിൽ കർത്ത, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, എം.ആർ. രാജേഷ്, പ്രകാശൻ ശ്രീധരൻ, കെ.എൻ. മനോജ്, പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരിപ്പാട്, യഹുലദാസ്, രഞ്ജിനി രാധാകൃഷ്ണൻ,
വിനോദ്കുമാർ, പ്രവീൺ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മൂന്ന് വേദികളിലായി വിവിധ കലാപരിപാടികക്ക് തുടക്കമായി.