tdm
എറണാകുളം കരയോഗത്തിന്റെ നവരാത്രി ആഘോഷങ്ങൾ ടി.ഡി.എം ഹാളിൽ ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ (വേണു) ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എറണാകുളം കരയോഗത്തിന്റെ നവരാത്രി ആഘോഷങ്ങൾ ടി.ഡി.എം ഹാളിൽ കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ. മുരളീധരൻ, ബാലഗോപാൽ, പ്രൊഫ. സുമംഗല, അനുപമ മോഹൻ തുടങ്ങിവർ പങ്കെടുത്തു.

11 ദിവസം നീളുന്ന നവരാത്രി ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യം.