
കൊച്ചി: മുൻ മാനേജരെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സമൻസ്. ഒക്ടോബർ 27ന് ഹാജരാകാനാണ് നിർദ്ദേശം. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട് ഡി.എൽ.എഫ് ഫ്ളാറ്റിൽവച്ച് മുൻ മാനേജരും കോട്ടയം സ്വദേശിയുമായ വിപിൻ കുമാറിനെ മർദ്ദിച്ചെന്നാണ് കേസ്. മേയ് 26നാണ് വിപിൻ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകിയത്.