കൊച്ചി: പുറങ്കടലിൽ മത്സ്യബന്ധനത്തിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് കന്യാകുമാരി സ്വദേശി മൈക്കിൾ സുസൈയാണ് (50) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ എഫ്രൈം എന്ന ബോട്ടിലെ തൊഴിലാളിയായിരുന്നു മൈക്കിൾ. ദേഹാസ്വസ്ഥ്യമുണ്ടായതോടെ ഒപ്പമുണ്ടായിരുന്നവർ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം പിന്നീട്.