കളമശേരി: തൃക്കാക്കര പെപ്പ്ലൈൻ റോഡിലെ കേസരി സ്മാരക സഹൃദയ ലൈബ്രറിയിൽ ഡോ. എം. ലീലാവതിയുടെ പേരിൽ തയ്യാറാക്കിയ പുസ്തകകോർണർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എം. ലീലാവതിയുടെ തിരഞ്ഞെടുത്ത കൃതികളുടെ പ്രകാശനവും നിർവഹിച്ചു. വായനക്കാരാണ് എഴുത്തുകാരെ സൃഷ്ടിക്കുന്നതെന്ന് എം. ലീലാവതി പറഞ്ഞു. പ്രൊഫ.എം. തോമസ് മാത്യുവും പങ്കെടുത്തു. 7 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് നവീകരിച്ച ലൈബ്രറിയിലാണ് പുസ്തക കോർണർ ഒരുക്കിയിട്ടുള്ളത്. എം. ലീലാവതിയുടെ എല്ലാ കൃതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകക്ലാസിക്കുകൾ ഉൾപ്പെടെയുള്ള 1.25 ലക്ഷം രൂപയുടെ പുസ്തകങ്ങളും മന്ത്രി രാജീവ് ലൈബ്രറിക്ക് കൈമാറി.
നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ അദ്ധ്യക്ഷയായി. ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ് ഷാജി പ്രണത, പ്രകാശൻ തായാട്ട് തുടങ്ങിയവർ സംസാരിച്ചു.