t-g
സി.പി.എം ചളിക്കവട്ടം ലോക്കൽകമ്മിറ്റി സംഘടിപ്പിച്ച ടി.ജി കാർത്തികേയൻ അനുസ്മരണ സമ്മേളനം സി.പി.എം നേതാവ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എറണാകുളത്തെ ആദ്യകാല സി.പി.എം നേതാവും ഏരിയാകമ്മിറ്റി അംഗവും വെണ്ണല ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ടി.ജി. കാർത്തികേയൻ അനുസ്മരണ സമ്മേളനം സി.പി.എം നേതാവ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. വി.കെ.പ്രകാശൻ അദ്ധ്യക്ഷനായി​. അഡ്വ.എ.എൻ. സന്തോഷ്, കെ.ടി. സാജൻ, ആർ. രതീഷ്, കെ.ബി. ഹർഷൽ, പി.കെ. മിറാജ്, പി.പി. ജിജി എന്നിവർ സംസാരിച്ചു. ചളിക്കവട്ടം എൽ.സിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.