കോതമംഗലം: കുറ്റിലഞ്ഞിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പെരുങ്കടവിള ശിവരാമവിലാസം എസ്. ഋഷികേശന്റെ മകൾ അഖി ആർ.എസ്. നായർ (24) ആണ് മരിച്ചത്. ചെറുവട്ടൂർ കവലയിലെ താമസസ്ഥലത്ത് ഇന്നലെ വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോതമംഗലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.