unnikrishnan

ആലുവ: എരുമേലിയിൽ റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ചു പരിക്കേറ്റ ശബരിമല തീർത്ഥാടകൻ മരിച്ചു. ആലുവ തേവയ്ക്കൽ മുക്കോട്ടിൽ കിഴക്കേപിഷാരത്ത് എം.ആർ. ഉണ്ണിക്കൃഷ്ണനാണ് (58) മരിച്ചത്. ഞായറാഴ്ചയായിരുന്നു അപകടം. കലൂർ പുന്നയ്ക്കൽ ക്ഷേത്രം ജീവനക്കാരനാണ്. സംസ്കാരം ഇന്ന് വൈകിട്ട്. ഭാര്യ: ചേർത്തല കൂറ്റുവേലി വല്യാറമഠത്തിൽ ഷീലാദേവി. മകൾ: ശ്രീക്കുട്ടി. മരുമകൻ: സനോജ്.