
കളമശേരി: ചങ്ങമ്പുഴ നഗർ കുമ്മഞ്ചേരി ജംഗ്ഷന് സമീപം ഋഷികേശത്തിൽ താമസിക്കുന്ന ചെങ്ങന്നൂർ കുറിച്ചിമുട്ടം ഇടയാടിയിൽ കുടുംബാംഗം അഡ്വ. അജിത് മുരളി (49) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് ചെങ്ങന്നൂരിലെ വീട്ടുവളപ്പിൽ. കേരള ഹൈക്കോടതിയിലെ ഗവ. പ്ലീഡറും ആൾ ഇന്ത്യാ ലായേഴ്സ് യൂണിയൻ ഹൈക്കോർട്ട് കമ്മിറ്റി അംഗവുമാണ്.
ഭാര്യ : ഉമ കൃഷ്ണ. മക്കൾ : ഋഷിജിത്ത്, ഋതിക കൃഷ്ണ, ഋഗ്വേത് കൃഷ്ണ.