ആലുവ: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോലെസെന്റ് കൗൺസലിംഗ് സെൽ സംഘടിപ്പിക്കുന്ന 'മിനി ദിശ എക്സ്പോ' 25,26 തീയതികളിൽ ആലുവ സെന്റ്. ഫ്രാൻസിസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനാകും. ഉഷാ മന്നാട്ട് മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ പ്രിൻസിപ്പൽ സ്മിത ജോസഫ്, ഹെഡ്മിസ്ട്രെസ് സിസ്റ്റർ ദിവ്യ, കരിയർ ഗൈഡൻസ് ജില്ലാ അസി. കോ-ഓർഡിനേറ്റർ പ്രമോദ് മാല്യങ്കര, ആലുവ വിദ്യാഭ്യാസ ജില്ലാ കൺവീനർ മനോജ് എൻ. പോൾ എന്നിവർ സംസാരിക്കും.
എക്സ്പോയുടെ പോസ്റ്റർ പ്രകാശനം നഗരസഭാ ചെയർമാൻ എം.ഒ. ജോൺ നിർവഹിച്ചു. സ്കൂൾ പി.ടി.എ
പ്രസിഡന്റ് രാജീവ് ചന്ദ്രൻ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ കെ. ജയകുമാർ സംസാരിച്ചു.