കാലടി: മുണ്ടങ്ങമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നവോത്ഥാന സദസ് ഇന്ന് വൈകിട്ട് ആറിന് നടക്കും. സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി സംസാരിക്കും.
ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.എ.എം. കമാൽ മുഖ്യാതിഥിയാവുമെന്ന് സെക്രട്ടറി ഷൈൻ പി. ജോസ് അറിയിച്ചു.