vettinary

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ അയിരൂർപ്പാടത്ത് വെറ്ററിനറി സബ് സെന്റർ പ്രവർത്തനം ആരംഭിച്ചു. അയിരൂർപ്പാടം ക്ഷീരോദ്പാദക സംഘത്തിന്റെ കെട്ടിടത്തിലാണ് പ്രവർത്തനം. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അദ്ധ്യക്ഷത വഹിച്ചു. എസ്.എം.അലിയാർ, ജെയ്‌സൺ ദാനിയേൽ, വിൽസൺ കെ.ജോൺ, ടി.കെ.കുമാരി, സിജി ആന്റണി, ലത ഷാജി, ലാലി ജോയി, ജെയ്‌സൺ ജോർജ്, ബിനു സാജു, ടി.എ.ടോമി, ടി.എ.അപ്പുക്കുട്ടൻ, സജിത്ത് കെ.വർഗീസ്, എം.ആർ.ജയചന്ദ്രൻ, അനുഷ ടി.സജീവ്, ഡോ.വിക്ടർ ജൂബിൻ വർഗീസ്,എന്നിവർ പ്രസംഗിച്ചു.