അങ്കമാലി: അങ്കമാലി സ്പോർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖിലേന്ത്യ വോളിബാൾ ടൂർണ്ണമെന്റ് സംഘാടക സമിതി രൂപീകരിച്ചു. 2026 ഫെബ്രുവരി ഒന്നു മുതൽ 8 വരെ ടൗണിൽ കിങ്ങിണി ഗ്രൗണ്ടിൽ വച്ചാണ് ടൂർണ്ണമെന്റ്. രുഗ്മണി ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി യോഗത്തിൽ എ.എസ്.എ പ്രസിഡന്റ് പി.ജെ.ജോയി അദ്ധ്യക്ഷത വഹിച്ചു.റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ജോസ് തെറ്റയിൽ , ബിനോയ്‌ ജോസഫ്, അഡ്വ. ഷിയോ പോൾ തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി പി. ജെ. ജോയി, (ചെയർമാൻ), ജെയ്സൺ പാനികുളങ്ങര (ജനറൽ കൺവീനർ) ഡേവിസ് പത്താടൻ (സെക്രട്ടറി), ഡാൻറ്റി കാച്ചപ്പിള്ളി (ട്രഷറർ), വർഗീസ് ജോർജ്‌ (വൈസ് പ്രസിഡന്റ്), നിക്സൺ മാവേലി (ജോ: സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.