
അങ്കമാലി: അങ്കമാലി മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി. പ്രസിഡന്റ് എ.പി. ജിബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് കെ. ബി. സുനീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എം. സിറാജ്, യൂണിറ്റ് സെക്രട്ടറി ബി.ഓ.ഡേവിസ്, ജിജോ ജോണി, നവീൻ ജോൺ, ടി.എസ്. സിജുകുമാർ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു.