
ആലുവ: ബി.ജെ.പി നോർത്ത് ജില്ലാ സോഷ്യൽ ഔട്ട് റീച്ച് ശില്പശാല സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. തങ്കച്ചൻ വർഗീസ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.ജെ. തോമസ്, സംസ്ഥാന സമിതി അംഗം അഗസ്റ്റിൻ കോലഞ്ചേരി, ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.വൈ. ജോസ്, ഡെന്നിസ് ജോസ്, ജില്ലാ പ്രസിഡന്റ് എം.പി. ജെയ്‌സൺ എന്നിവർ പ്രസംഗിച്ചു.