railway-swach

ആലുവ: കേന്ദ്ര സർക്കാർ നൈപുണ്യ പരിശീലന സ്ഥാപനമായ ജൻ ശിക്ഷൺ സൻസ്ഥാൻ സ്വച്ഛത ഹൈ സേവയുടെ ഭാഗമായി സംരംഭകർ നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ പ്രദർശനം ആലുവ റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്റർ വിനോദ് മേനോൻ ഉദ്ഘടനം ചെയ്തു. തിരുവനന്തപുരം റെയിൽവേ ഡിവിഷനുമായി സഹകരിച്ചാണ് പരിപാടി. ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ കെ.ഡി. ആന്റണി, ചീഫ് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമ സൂര്യകൃഷ്ണ, പ്രോഗ്രാം ഓഫീസർമാരായ സന്ധ്യ ആർ. പണിക്കർ, മധുസൂദന മേനോൻ എന്നിവർ പങ്കെടുത്തു.