വൈപ്പിൻ : വൈപ്പിൻ- മുനമ്പം സംസ്ഥാന പാതയിൽ രാത്രികാലങ്ങളിൽ ചീറിപ്പാഞ്ഞ്‌പോകുന്ന ടോറസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിമുതൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ചെറായി ദേവസ്വം നടയിൽ ടോറസ് വാഹനങ്ങൾ തടഞ്ഞു. സമരം സി.പി.എം ഏരിയാ സെക്രട്ടറി എ.പി. പ്രിനിൽ ഉദ്ഘാടനം ചെയ്തു. ദേശീയപാത നിർമ്മാണത്തിനായി പുതുവൈപ്പിൽ നിന്ന് മണൽ കയറ്റിക്കൊണ്ടു വരുന്ന ടോറസ് വാഹനങ്ങൾ അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ച് നിരന്തരം അപകടങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് വാഹനങ്ങൾ തടഞ്ഞത്.


അധികാരികൾ രാത്രി കാലങ്ങളിൽ പരിശോധനകൾ ശക്തമാക്കിയും നിയമ നടപടികൾ സ്വീകരിച്ചും പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ യൂത്ത് കോൺഗ്രസ് സമരവുമായി രംഗത്ത് വരും

പി. എ. നോബൽകുമാർ

സംസ്ഥാന സെക്രട്ടറി

യൂത്ത് കോൺഗ്രസ്


എതിരെ വരുന്ന വാഹനങ്ങളെ അപകടപ്പെടുത്തുന്ന രീതിയിലുള്ള ടോറസുകളുടെ അതിവേഗ പാച്ചിൽ നിയന്ത്രിക്കുന്നതിൽ മുനമ്പം, ഞാറക്കൽ പൊലീസ് അധികൃതർ നിഷ്‌ക്രിയത്വം പാലിക്കുകയാണ്. ഇതിനെതിരെ ജനകീയ സമരം നടത്തും

വിശാഖ് അശ്വിൻ

നിയോജക മണ്ഡലം പ്രസിഡന്റ്

യൂത്ത് കോൺഗ്രസ്